കൊട്ടാരക്കര: കെഎസ്ആർടിസി ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് സാബുഭവനിൽ സാബു (38)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കോട്ടപ്പുറം മുസ്ലിം പള്ളിക്ക് സമീപത്തായിരുന്നു അപകടം. നാട്ടുകാർ ഓടിക്കൂടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഛിക്കാനായില്ല. ഭാര്യ: ജാൻസി. മകൾ: അഞ്ജലി.